നാട്ടില്‍ ഒരു കുറിയില്‍ കൂടിയിട്ടുണ്ട് .രണ്ടായിരം രൂപ വീതം മാസത്തില്‍ മൂന്നു തവണ അടച്ച് മാസത്തില്‍ മൂന്ന് തവണ നറുക്കെടുക്കുന്ന രീതിയാണ്‌ .കിട്ടുന്ന ആള്‍ക്ക് മൂന്നു ലക്ഷം രൂപ ഉണ്ടാവും.എപ്പോഴാണ് സക്കാത് കൊടുക്കേണ്ടത്.

ചോദ്യകർത്താവ്

അബൂ ശമീല

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ. ഒരു വര്‍ഷം സകാത് നിര്‍ബന്ധമാവാനുള്ള തുക തന്റെ ഉടമസ്ഥതയിലുണ്ടെങ്കിലാണ് സകാത് നല്‍കേണ്ടത്. ഏകദേശം 22000 രൂപ കുറയിലേക്കടച്ച് ഒരു വര്‍ഷമായിട്ടും കുറി ലഭിക്കാതെ വരികയോ കുറി ലഭിച്ച് ചിലവാക്കാതെ സൂക്ഷിച്ച് വെക്കുകയോ ചെയ്താല്‍ സകാത് നര്‍ബന്ധമാവും. ഇതു സംബന്ധമായി മുമ്പ് പ്രസിദ്ധീകരിച്ചത് ഇവിടെ വായിക്കുക കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter