ദാവൂദുള്ളാഹിരിയെ തഖ്‍ലീദ് ചെയ്യാമോ

ചോദ്യകർത്താവ്

മുഹമ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ. ളാഹിരി മദ്ഹബിന്റെ സ്ഥാപകനാണ് പ്രസ്തുത ഇമാം. "അദ്ദേഹം അഗാധമായ പാണ്ഡിത്യത്തിന്റെയും ഉള്‍ക്കാഴ്ചയുടെയും ഉടമയായിരുന്നു. സ്വഹാബതിന്റെയു താബിഉകളുടെയും വാക്കുകള്‍ നന്നായി മനസ്സിലാക്കിയവരും ദീനിന്റെയു ഇല്‍മിന്റെയും സംരക്ഷകരുമായിരുന്നു. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ ക്രോഡീകരിക്കപ്പെട്ടിട്ടുണ്ട്. " വെന്ന് ഇമാം ദാവൂദുള്ളാഹിരിയെ സംബന്ധിച്ച് ഇമാം സുബുകി പറഞ്ഞിട്ടുണ്ട്. ഇമാം അബൂ ഇസ്ഹാഖ ശ്ശീറാസീ തന്റെ ത്വബഖാതില്‍ ശാഖാ പരമായി വിഷയങ്ങളില്‍ തുടരാന്‍ പറ്റിയവരാണെന്നും അദ്ദേഹത്തെ കുറിച്ച് പറഞ്ഞതായി കാണാം. പിന്തുടരാന്‍ പറ്റിയ ഇമാമുമാരുടെ ഗ്രന്ഥങ്ങളില്‍ ഇമാം ദാവൂദുള്ളാഹിരിയില്‍ നിന്ന് ഉദ്ധരിക്കപ്പെട്ട വാക്കകള്‍ അത്യാവശ്യ ഘട്ടങ്ങളില്‍ തഖ്‍ലീദിന്റെ നിബന്ധനകളോട് കൂടെ തഖ്‍ലീദ് ചെയ്യാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter