ശരീരത്തിലോ വസ്ത്രത്തിലോ നജസുണ്ടെങ്കില്‍ ഖുര്‍ആന്‍ ഓതാമോ?

ചോദ്യകർത്താവ്

മുഹമ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ധരിക്കുന്ന വസ്ത്രത്തിലോ ശരീരത്തിലോ നജസുണ്ടെങ്കിലും ഖുര്‍ആന്‍, ദിക്റു പോലോത്ത അമലുകള്‍ ചെയ്യല്‍ അനുവദനീയമാണ്. നിസ്കാരം, സുജൂദ്, ത്വവാഫ്, ജുമുഅ ഖുതുബ തുടങ്ങി ശുദ്ധി പ്രത്യേകം നിബന്ധനയല്ലാത്ത ഏതു അമലുകളും ചെയ്യാവുന്നതാണ്. പക്ഷേ, ഖുര്‍ആന്‍ പാരായണ സമയത്ത് ശുദ്ധിയുള്ള വസ്ത്രം ധരിക്കലും സുഗന്ധം ഉപയോഗിക്കലും ആദരവോടെ ഇരിക്കലും ഖുര്‍ആനിനോടു ചെയ്യുന്ന അദബുകളില്‍ പെട്ടതാണ്. ദിക്റുകള്‍ ചൊല്ലാനും ശുദ്ധിയും വെടിപ്പുമുണ്ടാവല്‍ വളരെ ഉത്തമമാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter