ബാങ്ക് കേള്‍ക്കുമ്പോള്‍ ടൈപ്പ് ചെയ്യുക, സംസാരിക്കുക, മറ്റു വല്ല പ്രവര്‍ത്തനവും ചെയ്യുക ഇവ അനുവദനീയമാണോ?

ചോദ്യകർത്താവ്

മുഹമ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ബാങ്ക് കേള്‍ക്കുമ്പോള്‍ അത് ശ്രദ്ധിച്ച് കേള്‍ക്കലും ഇജാബത് ചെയ്യലും സുന്നതാണ്. അവക്ക് തടസ്സമാവുന്ന മറ്റു പ്രവര്‍ത്തനങ്ങള്‍ ചെയ്യരുത്. ഹനഫീ മദ്ഹബ് പ്രകാരം ബാങ്കിനു ഇജാബത് ചെയ്യല്‍ നിര്‍ബന്ധമാണ്. ദിക്റ്, ഖുര്‍ആന്‍ പാരായണം, ഇല്‍മ് പഠിപ്പിക്കല്‍ തുടങ്ങി അത് പോലോത്ത കാര്യങ്ങളെല്ലാം നിര്‍ത്തി വെക്കല്‍ സുന്നതാണെന്ന് പണ്ഡിതര്‍ വിശദീകരിച്ചിട്ടുണ്ട്. ശരീഅതിന്റെ വിധികളും വിലക്കുകളും അനുസരിച്ച് ജീവിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter