ചെളിയുമായി പള്ളിയില്‍ പ്രവേശിക്കാമോ? നജസുള്ള ചെരുപ്പുമായി പള്ളിയില്‍ പ്രവേശിക്കാമോ?

ചോദ്യകർത്താവ്

മുഹമ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പള്ളിയില്‍ നജസ് പ്രവേശിപ്പിക്കല്‍ ഹറാമാണ്. എന്നാല്‍ അത്യാവശ്യം വന്നാല്‍ പള്ളിയില്‍ നജസ് പുരളാത്ത വിധം  നജസ് പ്രവേശിപ്പിക്കാവുന്നതാണ്. നജസുള്ള ചെരിപ്പ് പള്ളിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നാല്‍ പള്ളിയില്‍ നജസാവാത്ത വിധത്തില്‍ അങ്ങനെ ചെയ്യാമെന്ന് പണ്ഡിതര്‍ വ്യക്തമാക്കിയിട്ടുണ്ട്. പള്ളിയെ വൃത്തികേടാക്കുന്ന വിധം ചെളിയുള്ള കാലുമായി പള്ളിയില്‍ പ്രവേശിപ്പിക്കാവതല്ല. കഴുകാന്‍ വെള്ളമില്ലാത്ത സ്ഥലങ്ങളില്‍ അങ്ങനെ പള്ളിയില്‍ പ്രവേശിക്കേണ്ടി വന്നാല്‍ ഉണങ്ങിയ സ്ഥലത്ത് ഉരസി വൃത്തി വരുത്തണം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter