വിമാനത്തില്‍ ഹജ്ജിന് പോവുമ്പോള്‍ എങ്ങനെയാണ് മീഖാത് മനസ്സിലാവുക?

ചോദ്യകർത്താവ്

മുഹമ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മീഖാതില്‍ നിന്ന് തന്നെ ഇഹ്റാം ചെയ്യണമെന്ന് നിര്‍ബന്ധമില്ല. ഇഹ്റാം ചെയ്യാതെ മീഖാത് വിട്ടുകടക്കരുത്. മീഖാതിലെത്തുന്നതിന് മുമ്പ് ഇഹ്റാം ചെയ്യാവുന്നതാണ്. വിമാനത്തില്‍ പോകുന്നവര്‍ വിമാനത്തില്‍ കയറുന്നതിന് മുമ്പേ ഇഹ്റാം ചെയ്യാറാണ് പതിവ്. ഇനി വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ കൃത്യമായി മീഖാത് മനസ്സിലാക്കാന്‍ സാധിക്കുമെങ്കില്‍ മീഖാതിനു മുകളിലെത്തുമ്പോള്‍ ഇഹ്റാം ചെയ്യലാണ് ഉത്തമം. അങ്ങനെ മനസ്സിലാക്കാന്‍ സാധ്യമല്ലെങ്കില്‍ മീഖാതിലെത്തുന്നതിന് മുമ്പ് തന്നെ ഇഹ്റാം ചെയ്യലാണുത്തമം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter