സുന്നത്തായ ഉളുഹിയത് അറുത്തതില്‍ നിന്നും കിട്ടിയ മാംസത്തില്‍ നെയ്യ് കൂടുതല്‍ കിട്ടിയാല്‍ ആവശ്യത്തിനുള്ളത് എടുത്ത് ബാക്കി കളയുന്നതിന്റെ വിധി?

ചോദ്യകർത്താവ്

നിസാര്‍ ടികെ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഉദ്ഹിയ്യതിന്റെ മാംസം ഉപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക നിയമങ്ങളില്ല. മറ്റു ഭക്ഷണങ്ങള്‍ നഷ്ടപ്പെടുത്തുന്ന പോലെത്തന്നെയാണിത്. ഭക്ഷണത്തെ ബഹുമാനിക്കാനും അത് വീണ് പോയാല്‍ എടുത്ത് ഭക്ഷിക്കാനും നബി തങ്ങള്‍ കല്‍പിച്ചതാണല്ലോ. നെയ്യാണെങ്കിലും ഉപയോഗപ്പെടുത്താന്‍ പറ്റുന്ന വിധം ഉപയോഗപ്പെടുത്തലാണ് നല്ലത്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter