വലിയ അശുദ്ധിയുടെ കുളി കുളിക്കുമ്പോള്‍ വദ്‍യ് പുറപ്പെട്ടാല്‍ അത് ശുദ്ധി ആക്കി വീണ്ടും നിയ്യത് വെച്ച് കുളി തുടങ്ങണോ, അതോ ആ കുളിയില്‍ തന്നെ കഴുകി ശുദ്ധി ആക്കിയാല്‍ മതിയോ?.

ചോദ്യകർത്താവ്

നബീല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വദ്‍യ് പുറപ്പെട്ടാല്‍ കുളിക്കേണ്ടതില്ല. അത് നജസായത് കൊണ്ട് കഴുകിക്കളയല്‍ നിര്‍ബന്ധമാണ്. കുളിച്ച് കൊണ്ടിരിക്കുമ്പോള്‍ വദ്‍യ് പുറപ്പെട്ടാല്‍ കഴുകിക്കളഞ്ഞാല്‍ മതി കുളിക്കേണ്ടതില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter