കാണാതെ ഖുര്‍ആന്‍ ഓതുമ്പോള്‍ അക്ഷരങ്ങള്‍ പിഴക്കുന്നുവെങ്കില്‍ കാണാതെ ഓതാമോ?

ചോദ്യകർത്താവ്

മുഹമ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഖുര്‍ആന്‍ തെറ്റിച്ച് ഓതുന്നത് നിഷിദ്ധമാണ്. മനപ്പാഠമായി ഓതുമ്പോള്‍ തെറ്റുമെന്നുറപ്പെണ്ടെങ്കില്‍ ഖുര്‍ആന്‍ നോക്കി ഓതല്‍ നിര്‍ബന്ധമാണ്. മാത്രമല്ല മനപാഠമുള്ളവര്‍ക്കു തന്നെ ഖുര്‍ആന്‍ നോക്കി ഓതലാണ് ഉത്തമം. കാണാതെ ഓതുമ്പോഴാണ് കൂടുതല്‍ ചിന്തിയും മനസ്സാന്നിധ്യവും ലഭിക്കുന്നതെങ്കില്‍ അങ്ങനെ ഓതലാണുത്തമം. അല്ലാത്ത അവസരങ്ങളിലൊക്കെ ഖുര്‍ആന്‍ നോക്കി ഓതലാണ് കൂടുതലുത്തമം (അല്‍ അദ്കാര്‍ ) കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter