ഏമ്പക്കം മൂലം വെള്ളമോ മറ്റോ ആമാശയത്തില്‍ നിന്ന് വന്ന് വായില്‍ ആയാല്‍ വായ കഴുകണോ? . തികട്ടി വരുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ നജസാണോ?

ചോദ്യകർത്താവ്

മുഹമ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ആമാശയത്തില്‍ നിന്ന് തികട്ടി വരുന്നത് നജസാണ്. വെള്ളമായാലും ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളായാലും വിധി ഒന്നു തന്നെ. ആമാശയത്തിലെത്തുന്നതിന് മുമ്പ് നെഞ്ചില്‍ നിന്ന് തന്നെ പുറത്ത് വരുന്നത് നജസല്ല. നജസായത് വായിലായാല്‍ വായ കഴുകി വൃത്തിയാക്കല്‍ നിര്‍ബന്ധമാണ്. (തുഹ്ഫ 1/295, മജ്മൂഅ് 2/552) കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter