സാകാത്തിന്റെ പണം ഫീസ്‌ അടക്കാന്‍ ബുദ്ധിമുട്ടുന്ന വിദ്യാര്‍ത്ഥിക്ക് കൊടുത്താല്‍ സകാത്ത് വീടുമോ?

ചോദ്യകർത്താവ്

അബ്ദുള്ള

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ശരീഅതില്‍ അനുവദനീയമായ ഇല്‍മ് പഠിക്കുന്നത് മൂലം മതിയായ ജോലിക്ക് പോവാന്‍ സാധിക്കാത്തത് കാരണം പണമില്ലാതെ പ്രയാസപ്പെടുന്നവന്‍ ഫഖീറിന്റെ പരിധിയില്‍ വരും. അത്തരം ആളുകളുടെ ആവശ്യങ്ങളില്‍ പെട്ടത് തന്നെയാണല്ലോ പരീക്ഷാ ഫീസും മറ്റു ഫീസുകളുമൊക്കെ, അത് കൊണ്ട് അവര്‍ക്ക് ഇതേ ആവശ്യങ്ങള്‍ക്കോ മറ്റോ സകാത് നല്‍കാവുന്നതാണ്. വിദ്യാര്‍ത്ഥി എന്ന നിലക്കല്ല അവന് സകാത് നല്‍കേണ്ടത്. ചെലവ് കൊടുക്കല്‍ നര്‍ബന്ധമായവര്‍ നല്‍കിയതും സ്വന്തമായുള്ളതും ചെലവ് ചെയ്തിട്ടും ആവശ്യത്തിന് മതിയാവാത്ത വിദ്യാര്‍ത്ഥിക്ക് ഫഖീര്‍ അല്ലെങ്കില്‍ മിസ്കീന്‍ എന്ന പരിഗണനയിലാണ് സകാതിന് അവകാശമുണ്ടാവുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter