സൗദി അറേബ്യയില്‍ ലഭിക്കുന്ന ബ്രസീല്‍ ചിക്കന്‍ ആസ്ട്രേലിയന്‍ ബീഫ് ഇവയൊക്കെ ഹലാലാണോ?
ചോദ്യകർത്താവ്
മുഹമ്മദ് കെവി
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
മാംസം തരുന്നവര്‍ ഹലാലാണെന്ന് അവകാശപ്പെടുകയും ഹലാലായ രീതിയില്‍ അവിടെ അറുക്കപ്പെടാനുള്ള സാധ്യതയുണ്ടാകുകയും ചെയ്താല്‍ അതിനെ ഹലാലിന്‍റെ ഗണത്തില്‍ പെടുത്താം. ഇസ്ലാം അനുശാസിക്കുന്ന രീതിയില്‍ അറവു നടത്താന്‍ ഒരിക്കലും സാധ്യതയില്ലാത്തിടത്തു നിന്നാണെങ്കില്‍ അത് ഹലാലായി ഗണിക്കാവതല്ല.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.