വാസ്‍ലിന്‍ പോലോത്ത കട്ടിയുള്ള എണ്ണമയമുള്ള ക്രീമുകള്‍ ശരീരത്തില്‍ ഉള്ളപ്പോള്‍ വുളു ചെയ്താല്‍ ശേരിയകുമോ?

ചോദ്യകർത്താവ്

തസ്നീം ഖാലിദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വുളുവിന്‍റെ അവയവത്തിലേക്ക് വെള്ളം ചേരുന്നതിനെ തടയുന്ന വിധം തടിയുള്ള വല്ല സാധനവും ഉണ്ടോ ഇല്ലയോ എന്നതാണ് വുളൂ ശരിയാവാനുള്ള മാനദണ്ഡം. എണ്ണയോ ക്രീമോ പോലോത്തവ കട്ട പിടിച്ച് നില്‍ക്കുകയും അവയവയത്തിലേക്ക് വെള്ളം എത്തുന്നതിനെ തടയുകയും ചെയ്യുന്നുവെങ്കില്‍ അത്തരം വുളു ശരിയാവുകയില്ല. എന്നാല്‍, സാധാരണ ഗതിയില്‍ എണ്ണയോ ക്രീമോ പുരട്ടിയത് കൊണ്ട് മാത്രം വുളൂ ശരിയാവാതിരിക്കില്ല. എണ്ണ കാരണം, അവയവത്തില്‍ വെള്ളം നില്‍ക്കാതെ താഴോട്ട് വീണുപോവുകയാണെങ്കില്‍ പോലും അതിന് പ്രശ്നമില്ലെന്ന് ഫത്ഹുല്‍മുഈന്‍ അടക്കമുള്ള ഗ്രന്ഥങ്ങളില്‍ കാണാം. ആരാധനാകര്‍മ്മങ്ങള്‍ യഥാവിധി നിര്‍വ്വഹിക്കാന്‍ നാഥന്‍ തുണക്കട്ടെ..

ASK YOUR QUESTION

Voting Poll

Get Newsletter