നിര്‍ബന്ധമായ കുളി കുളിക്കുന്ന ആള്‍ പിന്നീട് വുളു ചെയ്യേണ്ട തുണ്ടോ? കുളിയോടപ്പം വുളു ലഭിക്കുമോ?

ചോദ്യകർത്താവ്

അലി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഫര്‍ള് കുളിയോട് കൂടെ ചെറിയ അശുദ്ധിയും ഉയരുമെന്നാണ് നിയമം. നിര്‍ബന്ധകുളിക്ക് ശേഷം പ്രത്യേക വുദൂ ഇല്ലാതെ തന്നെ വുദൂ ആവശ്യമുള്ള കാര്യങ്ങള്‍ ചെയ്യാവുന്നതാണ്. കുളിക്കിടെ വുദൂഇന്റെ അവയവങ്ങള്‍ കഴുകിക്കഴിഞ്ഞതിന് ശേഷം വുദൂ മുറിയുന്ന കാര്യങ്ങള്‍ സംഭവിച്ചാല്‍ പിന്നെ വുദൂ ചെയ്തതിന് ശേഷം മാത്രമേ നിസ്കരിക്കുകയും വുദൂ ആവശ്യമുള്ള മറ്റു കാര്യങ്ങളും ആകാവൂ. വുദൂഇന്റെ അവയവങ്ങള്‍ കഴുകിക്കഴിയുന്നതിന് മുമ്പാണ് വുദൂ മുറിയുന്ന കാര്യങ്ങള്‍ സംഭവിച്ചതെങ്കില്‍ കുളിക്ക് ശേഷം വുദൂ ചെയ്യേണ്ടതില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter