വീഡിയോ ഗെയിം കളിക്കാമോ?

ചോദ്യകർത്താവ്

നസീമമൊയ്തു

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ  ഒരു വിനോദം നിഷിദ്ധമോ അല്ലയോ എന്നു തീരുമാനിക്കാനുള്ള മാനദണ്ഡം - കണക്കും ചിന്തയും അടിസ്ഥാനമായ കളികളെല്ലാം അനുവദനീയവും വെറും അനുമാനങ്ങളില്‍ മാത്രമൊതുങ്ങുന്നവ നിഷിദ്ധവുമാണ്.  അതിനാല്‍ കമ്പ്യൂട്ടര്‍ ഗെയ്മുകളെ മൊത്തത്തില്‍ ഹലാലെന്നോ ഹറാമെന്നോ പറയുക സാധ്യമല്ല. അവയില്‍ ബുദ്ധിക്കും കണക്കിനും വിജ്ഞാന വര്‍ദ്ധനവിനും സഹായിക്കുന്നവ ഹലാലും വെറും അനുമാനങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമുള്ളവ ഹറാമുമാണ്. എന്നാല്‍ സാമ്പത്തിക ബാധ്യതകള്‍ നിബന്ധന വെച്ചും നിസ്കാരം പോലുള്ള നിര്‍ബന്ധ ബാധ്യതകള്‍ നിറവേറ്റുന്നതില്‍ വീഴ്ചവരുത്തിയും മറ്റു നിഷിദ്ധമായ ചീത്ത വിചാരങ്ങളിലേക്കും പ്രവൃത്തിയിലേക്കും (ലൈംഗിക വികാരോത്തജകമായ അര്‍ദ്ധ നഗ്ന സ്ത്രീയെ നായികയാക്കി കളിക്കുന്ന യുദ്ധങ്ങള്‍ ഉദാഹരണം) നയിക്കുന്നതുമായ ഗെയ്മുകള്‍ ഏതു നിലക്കും ഹറാം തന്നെയാണ്. ഒന്നും ചെയ്യാത്ത സമയം ഉപകാര പ്രദമായവ ചെയ്യാനായി നീക്കിവെക്കണം. നാളെ ആഖിറത്തില്‍ ഇങ്ങനെ ഒന്നും ചെയ്യാത്ത സമയത്തെ ചൊല്ലി ഖേദിക്കേണ്ടി വരും. തസ്ബീഹുകളും തഹ്മീദുകളും സ്വലാതുകളുമായി ഇത്തരം അവസരങ്ങള്‍ ചൂഷണം ചെയ്താല്‍ മീസാനില്‍ അത് തൂക്കം കൂടും. ഇല്മുകള്‍ നേടാന്‍ ശ്രമിക്കുക, ഖുര്‍ആന്‍ പാരായണം  തുടങ്ങി ഒട്ടനവധി പ്രവൃത്തികളുണ്ടായിരിക്കേ ഒന്നു ചെയ്യാനില്ലാത്ത ഒരു സമയം ഒരു മുഅ്മിനിന്‍റെ ജീവിതത്തിലുണ്ടാവുക അസാധ്യമാണ്. താഴെ കൊടുത്ത ലിങ്കുകള്‍ ഗയിമുകളെയും കളികളെയും കുറിച്ച്  കൂടുതലറിയാന്‍ സഹായിക്കും

ഫുട്ബോള്‍ കാണല്‍ തെറ്റാണോ

കാരംസ് കളിക്കുന്നതിന്‍റെ വിധി

കാരംസ് ഹറാമാണെന്നതിനു തെളിവ്

സ്ഥിരമായി ചെസ് കളിക്കുന്നത്

ഒപ്പനയിലെ കഥയും കാര്യവും

കായികാഭ്യാസത്തിന്റെ ഇസ്‌ലാമിക പക്ഷം

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter