പിതൃവ്യന്റെ മകളെ വിവാഹം കഴിക്കാമോ?

ചോദ്യകർത്താവ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ. പിതൃവ്യന്റെ പുത്രി മഹ്റമല്ലാത്തത് കൊണ്ട് അവളെ വിവാഹം കഴിക്കാവുന്നതാണ്. എന്നാല്‍ അടുത്ത ബന്ധത്തിലുള്ളവരെ വിവാഹം കഴിക്കാതിരിക്കലാണ് ഉത്തമം. വിദൂര ബന്ധത്തിലുള്ളവരെ വിവാഹം കഴിക്കല്‍ സുന്നതുമാണ്. അത്തരം വിവാഹം അനുവദനീയമാണെന്ന് മുമ്പ് നാം വിശദമാക്കിയതാണ്. അത് ഇവിടെ വായിക്കാവുന്നതാണ്.  കുടുംബബന്ധത്തിലൂടെ വിവാഹം നിഷിദ്ധമായവര്‍ ആരെല്ലാമാണെന്നും മുമ്പ് നാം വിശദമാക്കിയിട്ടുണ്ട്. ഇവിടെ നോക്കുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter