നാം വസ്ത്രം കഴുകുമ്പോള്‍ നജസ് വൃത്തി ആകണമെങ്കില്‍, അതിലേക്കു വെള്ളം ഒഴിച്ച് കഴുകണമല്ലോ? അപ്പോള്‍ പിന്നെ ഓട്ടോമാറ്റിക് വാഷിംഗ്‌ മഷീനില്‍ അലക്കിയാല്‍ നജസ് വൃത്തി ആകുമോ?

ചോദ്യകർത്താവ്

അലി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ നജസുള്ള വസ്തുക്കള്‍ രണ്ട് ഖുല്ലതിനേക്കാള്‍ കുറഞ്ഞ വെള്ളം കൊണ്ടാണ് ശുദ്ധിയാക്കുന്നതെങ്കില്‍, വെള്ളം ആ വസ്തുവിലേക്ക് ഒഴിക്കുകയാണ് വേണ്ടത്. മറിച്ച്, വെള്ളത്തിലേക്ക് ആ വസ്തു അങ്ങോട്ട് ഇടുന്നതോടെ ആ വെള്ളം കൂടി അശുദ്ധമായിത്തീരും. ഇത് തന്നെയാണ് എല്ലായിടത്തും നിയമം. വാഷിംഗ് മെഷീനില്‍ അലക്കുമ്പോഴും ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വാഷിംഗ് മെഷീനിലേക്ക് നജസായ വസ്ത്രവും അല്ലാത്തതും ഒന്നിച്ച് ഇടുന്നതോടെ, ആ വെള്ളം തന്നെ അശുദ്ധമാവുകയും മറ്റു വസ്ത്രങ്ങള്‍ കൂടി മുതനജ്ജിസ് ആയിത്തീരുകയും ചെയ്യും. ഇത് ഏറെ ശ്രദ്ദിക്കേണ്ടതാണ്. നജാസയ വസ്ത്രങ്ങള്‍ ആദ്യം സ്വന്തമായി അതിന് മുകളിലേക്ക് വെള്ളമൊഴിച്ച് നജസില്‍നിന്ന് ശുദ്ധമാക്കിയ ശേഷമേ വാഷിംഗ് മെഷീനില്‍ ഇടാന്‍ പാടുള്ളൂ. മുതനജ്ജിസായ വസ്ത്രം ഉപയോഗിച്ച് നിസ്കരിച്ചാല്‍ ശരിയാവില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter