ഏത് പദവും ത്വലാഖിന്റെ ഉദ്ദേശമുണ്ടെങ്കില്‍ കിനായതാവുമോ? നാക്ക് പിഴച്ച് പറഞ്ഞാല്‍ ത്വലാഖ് സംഭവിക്കുമോ?

ചോദ്യകർത്താവ്

ഹബീബ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ത്വലാഖും അല്ലാതത്തും ആവാന്‍ സാധ്യതയുള്ള വിട്ടുപിരിയുക എന്ന അര്‍ത്ഥം മനസ്സിലാക്കിത്തരുന്ന പദങ്ങളാണ് കിനായതിന്റെ പദങ്ങള്‍. പുറത്ത് പോവൂ , നീയായി നിന്റെ പാടായി, നിന്നെ എനിക്ക് ആവശ്യമില്ല, നീ നിന്റെ വീട്ടില്‍ പോവുക പോലോത്ത ത്വലാഖും അല്ലാത്തതും ആവാന്‍ സാധ്യതയുള്ള പദങ്ങള്‍ മാത്രമേ കിനായതായി പരിഗണിക്കൂ. ഉറക്കത്തിലോ നാക്ക് പിഴച്ചോ പറഞ്ഞാല്‍ ത്വലാഖ് സംഭവിക്കുകയില്ല. നാക്ക് പിഴച്ച് പറയുന്നിടത്ത് ദുന്‍യാവിന്റെ നിയമത്തില്‍ ത്വലാഖ് ആകാതിരിക്കാന്‍ നാക്ക് പിഴച്ചതാവാനുള്ള സാധ്യത ഉണ്ടായിരിക്കണം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter