ഭാര്യയെ ഓര്‍ത്തു സ്വയം ഭോഗം ചെയ്യാമോ

ചോദ്യകർത്താവ്

ഇജാസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സ്വയം ഭോഗം ഹറാം തന്നെയാണ്. ഇത് വിശദമായി മുമ്പ് നാം പ്രതിപാദിച്ചത് ഇവിടെ വായിക്കാവുന്നതാണ്. ഭാര്യയെ ഓര്‍ത്തതുകൊണ്ട് അതിന്‍റെ വിധിയില്‍ യാതൊരു മാറ്റവും വരുന്നില്ല. നിഷിദ്ധമായ ചിന്തകളുണ്ടായി എന്നതല്ല സ്വയം ഭോഗം ഹറാം ആവാനുള്ള കാരണം, മറിച്ച്, അത് ശരീരത്തിനും ബുദ്ധിക്കും പ്രശ്നങ്ങളുണ്ടാക്കുന്നു എന്നതാണ് പ്രധാനം. അത് ആരെ മനസ്സില്‍ കരുതിയാണെങ്കിലും തുല്യമാണ്. നിഷിദ്ധമായ ചിന്തകളോ വിചാരങ്ങളോ കടന്നുവന്നാല്‍ അത് മറ്റൊരു കുറ്റത്തിന് കൂടി കാരണമാവും എന്ന് മാത്രം. വിശ്വാസത്തിന്റെ രുചി അറിയാനും അതിലൂടെ തെറ്റുകുറ്റങ്ങളില്‍നിന്ന് പൂര്‍ണ്ണമായി വിട്ടുനില്‍ക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter