വുളു മുറിയുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ്. കഫം പള്ളിയില്‍ കയറിയശേഷം ഇറക്കാന്‍ പാടില്ല, അതോ നിസ്കാരത്തിലാണോ?

ചോദ്യകർത്താവ്

റഫ്സല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നാല് കാര്യങ്ങള്‍ കൊണ്ടാണ് വുദൂ മുറിയുക. മുന്‍ദ്വാരത്തില്‍ നിന്നോ പിന്‍ദ്വാരത്തില്‍ നിന്നോ മനിയ്യ് അല്ലാത്ത വല്ലതും പുറത്ത് വരുക. ബോധക്ഷയം ഭ്രാന്ത് മസ്ത് ഉറക്കം പോലോത്തത് കൊണ്ട് വകതിരിവ് നീങ്ങുക. ചന്തി നിലത്ത് ഉറപ്പിച്ച് ഉറങ്ങിയത് കൊണ്ട് വുദൂ മുറിയില്ല. സ്ത്രീയുടെയോ പുരുഷന്റെയോ മുന്‍ദ്വരമോ പിന്‍ദ്വാരമോ മുന്‍കയ്യിന്റെ പള്ള കൊണ്ട് തൊടുക. അന്യ സ്ത്രീ പുരുഷന്മാരുടെ തൊലി തമ്മില്‍ ചേരുക  ഈ കാര്യങ്ങള്‍ കൊണ്ടാണ് വുദൂ മുറിയുക. കഫമിറക്കിയാല്‍ നിസ്കാരം ബാത്വിലാവും. പള്ളിയില്‍ കയറിയാല്‍ കഫമിറക്കരുത് എന്ന് നിയമമില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter