ഒരു ആടിനെ അറുക്കാന്‍ നേര്‍ച്ച അക്കിയിരുന്നു, അതിനു ഉളിഹിയതിന്റെ നിയമം പാലിക്കണോ?

ചോദ്യകർത്താവ്

മുജീബ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അഖീഖത് അല്ലെങ്കില്‍ ഉള്ഹിയ്യത് നേര്‍ച്ചയാക്കിയാല്‍ മാത്രമേ നിബന്ധനകളൊത്ത മൃഗത്തെ തന്നെ അറുത്ത് നല്‍കേണ്ടതുള്ളൂ. ഇതു രണ്ടുമല്ലാതെ ഒരു ആടിനെ അറുത്ത് സ്വദഖ ചെയ്യാനാണ് നേര്‍ച്ചയെങ്കില്‍  വയസ്സിലും മറ്റും ഉള്ഹിയ്യതിന്റെ മൃഗത്തില്‍ പറയപ്പെട്ട നിബന്ധനകള്‍ പാലിക്കേണ്ടതില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter