ഒരു യാത്രയില്‍ രണ്ടാതതും ഉംറ നിര്‍വ്വഹിക്കേണ്ടതെങ്ങനെ?

ചോദ്യകർത്താവ്

ആബിദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഒരു ഉംറ ചെയ്ത ശേഷം മക്കയില്‍ തന്നെ കഴിയുന്ന ദിവസങ്ങളില്‍ വീണ്ടും ഉംറ ചെയ്യണമെന്നുണ്ടെങ്കില്‍ ഏറ്റവും തൊട്ടടുത്തുള്ള ഹറം പരിധിയിലേക്ക് പോവേണ്ടതാണ്. മസ്ജിദുആഇശ(റ)യാണ് ഏറ്റവും അടുത്തുള്ള പരിധി. അവിടെ പോയി, നേരത്തെ പറഞ്ഞ വിധം ഇഹ്റാം ചെയ്ത് തിരിച്ച് മസ്ജിദുല്‍ ഹറാമിലെത്തി ഉംറ നിര്‍വ്വഹിക്കാവുന്നതാണ്. ആദ്യം ചെയ്ത ഉംറയില്‍നിന്ന് തഹല്ലുല്‍ ആവാന്‍ മുടി പൂര്‍ണ്ണമായും കളഞ്ഞിട്ടുണ്ടെങ്കില്‍ രണ്ടാം ഉംറയുടെ ഇഹ്റാമില്‍നിന്ന് തഹല്ലുല്‍ ആവുന്ന സമയത്ത് ബ്ലെയ്ഡോ കത്തിയോ തലക്ക് മുകളില്‍ നടത്തിയാല്‍ തന്നെ മതിയാവുന്നതാണ്. ഉംറയെ കുറിച്ച് കൂടുതലറിയാന്‍ ഇവിടെ വായിക്കുക കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter