സുബ്ഹിക്ക് ഖുനൂത് ഇല്ലാത്ത ഇമാമിനെ പിന്തുടരുമ്പോള്‍ നമുക്ക് ഖുനൂത് ഒതാമോ ?അങ്ങനെ ചെയ്താല്‍ ഇമാമില്‍ നിന്ന് പുറത്താകുമോ?ഗള്‍ഫ്‌ നാടുകളില്‍ പലയിടങ്ങിലും ഖുനൂത് ഉണ്ടാകാറില്ല...അപ്പോള്‍ എന്താണ് ചെയ്യേണ്ടത്?

ചോദ്യകർത്താവ്

ആബിദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ശാഫിഈ മദ്ഹബു പ്രകാരം സുബ്ഹ്, റമദാനിലെ അവസാനത്തെ പകുതിയിലെ വിത്റ് എന്നിവയില്‍ ഖുനൂത് ഓതല്‍ അബ്ആദ് സുന്നത്തില്‍ പെട്ടതാണ്. അത് മറന്നോ മനപൂര്‍വ്വമോ ഒഴിവാക്കിയാല്‍ നിസ്കാരത്തിന്‍റെ അവസാനം സഹ്‍വിന്‍റെ സുജൂദ് ചെയ്യലും സുന്നത്താണ്.

ഖുനൂത് ഓതാത്ത ഒരു ഇമാമിനെ സുബ്ഹ്, റമദാനിലെ അവസാന പകുതിയിലെ വിത്റ് തുടങ്ങിയവിയില്‍  തുടരുമ്പോള്‍, ശാഫിഈ മദ്ഹബുകാരന്‍ സുന്നത്തായി അനുവര്‍ത്തിക്കേണ്ടത് ഇഅ്തിദാലില്‍ സ്വന്തമായി സൌകര്യപ്രദമായ രീതിയില്‍ ഖുനൂത് ഓതുക. ഏതെങ്കിലും ഒരു ദുആ ചൊല്ലിയാലും ഖുനൂതിന്‍റെ ചുരുങ്ങിയ രൂപം ആകുന്നതാണ്. പക്ഷേ, ഇമാമിനേക്കാള്‍ അനുവദനീയമല്ലാത്ത വിധം പിന്താവുന്നതല്ല. പിന്നീട് ഇമാം സലാം വീട്ടിയതിനു ശേഷം സഹ്‍വിന്‍റെ രണ്ടു സുജൂദ് ചെയ്തതിനു ശേഷം സലാം വീട്ടുക. ഇതെല്ലാം സുന്നത്തായതിനാല്‍ ഇവ ഉപേക്ഷിച്ചാലും നിസ്കാരം സ്വഹീഹ് ആകുന്നതാണ്.

കൂടുതലും അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter