നിത്യവും കീഴ്വായു പോകുന്ന ഒരാള്‍ക് ഖുര്‍ആന്‍ എങ്ങെനെ ഓതാന്‍ കഴിയും?

ചോദ്യകർത്താവ്

സ്വാദിഖ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നിത്യ അശുദ്ധിക്കാരന്റെ വിധിയാണ് നിത്യമായി കീഴ്വായു പോയിക്കൊണ്ടിരിക്കുന്നവന് ബാധകമാവുക. ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ വുദൂ നിര്‍ബന്ധമില്ല. മുസ്ഹഫ് തൊടാനാണ് വുദൂ വേണ്ടത്. ഓതാന്‍ വുദൂ സുന്നതാണ്. അത് കൊണ്ട് തന്നെ, അത്തരക്കാര്‍ക്ക് മനപ്പാഠമറിയുന്ന സൂറതുകള്‍ ഓതാവുന്നതാണ്, അല്ലെങ്കില്‍ മറ്റാരോടെങ്കിലും മറിച്ചുതരാന്‍ പറഞ്ഞും ഓതാവുന്നതാണ്, അതുമല്ലെങ്കില്‍ വുദൂ ചെയ്ത് ഉടനെത്തന്നെ ഖുര്‍ആന്‍ മറിച്ച് വെച്ച് ശേഷം സ്പര്‍ശിക്കാതെ ഓതാവുന്നതാണ്. പേജുകള്‍ മറിക്കാന്‍ മറ്റാരുടെയെങ്കിലും സഹായം തേടാവുന്നതോ പേന, പെന്‍സില്‍ പോലോത്ത വല്ല സാധനവും കൊണ്ട് മറിക്കാവുന്നതോ ആണ്. അത്തരം സാഹചര്യങ്ങളിലും പ്രത്യേകതാല്‍പര്യമെടുത്ത് ഖുര്‍ആന്‍ ഓതുന്നതിന് വളരെയേറെ പ്രതിഫലമുണ്ടാവുമെന്ന് പറയേണ്ടതില്ലല്ലോ. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter