മനിയ്യ്‌ സംയോഗ സമയത്തും സ്വപ്ന സ്കല്നം സമയത്ത് മാത്രമല്ലേ വരുകയുള്ളു..അല്ലാത്ത സമയത്തും വരുമോ.വികാരമുള്ള സമയത്ത് വരുന്ന ദ്രാവകം അതു എത്ര കൂടുതലായി കണ്ടാലും മദിയ്യു തന്നയെല്ലേ.

ചോദ്യകർത്താവ്

ശുഐബ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ലൈംഗിക മൂര്‍ധന്യതിയില്‍ ലിംഗതിലൂടെ സ്രവിക്കപ്പെടുന്ന കൊഴുപ്പുള്ള ദ്രാവകമാണ് മനിയ്യ്. സ്രവിക്കുന്ന സമയത്ത് സുഖം അനുഭവപ്പെടുക, തെറിച്ചു തെറിച്ചു പുറപ്പെടുക, ദ്രാവകാവസ്ഥയില്‍ അതിനു ഗോതമ്പു മാവിന്‍റെ മണമുണ്ടാവുക, ഉണങ്ങിയ അവസ്ഥയില്‍ കോഴിമുട്ടയുടെ വെള്ളയുടെ മണമുണ്ടാവുക എന്നീ പ്രത്യേകതകളില്‍ ഏതെങ്കിലുമൊന്നുണ്ടെങ്കില്‍ അത് മനിയ്യായി കണക്കാക്കാം. ചോദ്യത്തില്‍ പറയപ്പെട്ട രണ്ട് സമയങ്ങളില്‍ മാത്രമേ അതുണ്ടാവൂ എന്ന് പറയാവതല്ല. ലൈംഗിക വികാരം ശക്തി പ്രാപിച്ചു വരുമ്പോള്‍ ലിംഗത്തിലൂടെ സ്രവിക്കുന്ന വെളുത്തതോ മഞ്ഞയോ ആയ നേരിയ ദ്രാവകമാണ് മദ്‍യ്. അത് കൂടുതലുണ്ടെങ്കിലും മദ്‍യ് തന്നെയാണ്. മദ്‍യ് നജ്‍സ് ആണ്. അതു കഴുകി ശുദ്ധിയാക്കണം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter