നിഫാസ് രക്തം നിലച്ചാല്‍ അപ്പോള്‍ തന്നെ കുളിക്കാമോ? നാല്‍പത് ദിവസം കഴിഞ്ഞേ കുളിക്കാവൂം എന്ന് പറയാറുണ്ട്. സത്യാവസ്ഥ എന്ത്?

ചോദ്യകർത്താവ്

ഫാതിമ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നിഫാസ് രക്തത്തിന്‍റെ ഏറ്റവും കുറഞ്ഞ പരിധി ഒരു സെക്കന്‍റ് ആണ്, കൂടിയത് അറുപത് ദിവസവും. നിഫാസ് രക്തം മുറിഞ്ഞാല്‍ വേഗം കുളിച്ച് ശുദ്ധിയായി നിസ്കരിക്കല്‍ നിര്‍ബന്ധമാണ്. രക്തം നിന്നിട്ടും നാല്‍പത് ദിവസം വരെ കുളി പിന്തിപ്പിക്കുന്നതും അതു മൂലം നിസ്കാരം നോമ്പ് ഖളാആക്കുന്നതും ഹറാമാണ്. ഹലാലായ മാര്‍ഗ്ഗത്തിലൂടെ പണം സമ്പാദിക്കാനും അത് ഹലാലായി ഉപയോഗിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter