"നഷ്ടപ്പെട്ടുപോയ നിസ്കാരങ്ങള്‍ മുഴുവനും ഖളാ വീട്ടുമെന്ന് ഉറച്ച തീരുമാനമുണ്ടാവുകയും അതിനായി ദിവസവും പ്രത്യേക കണക്ക് വെച്ച് നിസ്കരിച്ച് പോരുന്നവനുമാണെങ്കില്‍ ബാക്കിയുള്ള സമയത്ത് അയാള്‍ക്ക് മറ്റു സുന്നത് നിസ്കാരങ്ങള്‍ നിര്‍വ്വഹിക്കാവുന്നതാണെന്ന് ഇമാം ശര്‍വാനി പറയുന്നുണ്ട്" എന്ന് അറിയാന്‍ കഴിഞ്ഞു അങ്ങിനെയെങ്കില്‍ മുകളില്‍ പറഞ്ഞ നിബന്ധനയോടെ ഖുര്‍ആന്‍ ഓതലും അദ്കാറുകള്‍ ചൊല്ലലും അനുവദിനീയമാകുമോ?

ചോദ്യകർത്താവ്

മുഹമ്മദ്‌ ഷബീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ചോദ്യത്തില്‍ പറയപ്പെട്ട നിബന്ധനയോടെ കൃത്യ എണ്ണം ഖളാഅ് വീട്ടി നിസ്കരിച്ച് കഴിഞ്ഞതിനു ശേഷം മറ്റും എല്ലാ പ്രവര്‍ത്തനങ്ങളും ചെയ്യാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter