പുരുഷന്മാര്‍ക്ക് വെള്ളിമോതിരമല്ലാത്ത ആഭരണങ്ങള്‍ ധരിക്കുന്നതിന്റെ വിധി?

ചോദ്യകർത്താവ്

ശമീര്‍ അഞ്ഞിലങ്ങാടി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

പുരുഷന്മാര്‍ക്ക് മോതിരം ഒഴികെ വെള്ളി ആഭരണങ്ങള്‍ ധരിക്കല്‍ നിഷിദ്ധമാണ്. സ്ത്രീകള്‍ മാത്രമായി ഉപയോഗിക്കുന്നവ പുരുഷന്മാര്‍ ധരിക്കുന്നത് സ്ത്രീകളോട് സാദൃശ്യമാവലാണ്. അതു റസൂല്‍ (സ) വിലക്കിയതുമാണ് അത്തരക്കാരെ അവിടന്നു ശപിച്ചതുമാണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter