എനിക്ക് സ്ഥിരമായി മദ്‍യ് വരുന്ന പ്രശ്നം ഉണ്ട്. ഞാന്‍ ഭാര്യയോട് ഫോണില്‍ സംസാരിച്ചു കഴിഞ്ഞാല്‍ അത് കൂടുതലായി വരുന്നു. മനിയ്യ്‌ ആയിരിക്കുമോ എന്ന് സംശയം തൊന്നുന്നു. അത് വൃത്തി ആക്കുമ്പോള്‍ വസ്‍വാസ് തോന്നുന്നു.

ചോദ്യകർത്താവ്

ശുഐബ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ലൈംഗിക മൂര്‍ധന്യതിയില്‍ ലിംഗത്തിലൂടെ സ്രവിക്കപ്പെടുന്ന കൊഴുപ്പുള്ള ദ്രാവകമാണ് മനിയ്യ്. സ്രവിക്കുന്ന സമയത്ത് സുഖം അനുഭവപ്പെടുക, തെറിച്ചു തെറിച്ചു പുറപ്പെടുക, ദ്രാവകാവസ്ഥയില്‍ അതിനു ഗോതമ്പു മാവിന്റെ മണമുണ്ടാവുക, ഉണങ്ങിയ അവസ്ഥയില്‍ കോഴിമുട്ടയുടെ വെള്ളയുടെ മണമുണ്ടാവുക എന്നീ പ്രത്യേകതകളില്‍ ഏതെങ്കിലുമൊന്നുണ്ടെങ്കില്‍ അത് മനിയ്യായി കണക്കാക്കാം. മനിയ്യ് പുറപ്പെട്ടാല്‍ കുളി നിര്‍ബന്ധമാവുന്നു. ലൈംഗിക വികാരം ശക്തി പ്രാപിച്ചു വരുമ്പോള്‍ ലിംഗത്തിലൂടെ സ്രവിക്കുന്ന വെളുത്തതോ മഞ്ഞയോ ആയ നേരിയ ദ്രാവകമാണ് മദ്‍യ്. അത് കൂടുതലുണ്ടെങ്കിലും മദ്‍യ് തന്നെയാണ്. മദ്‍യ് നജ്‍സ് ആണ്. അതു കഴുകി ശുദ്ധിയാക്കണം. പറയപ്പെട്ട രൂപത്തില്‍ മനിയ്യോ മദ്‍യോ ആണെന്ന് ഉറപ്പ് വരുത്തി മദ്‍യാണെങ്കില്‍ കഴുകി വൃത്തിയാക്കുകയും മനിയ്യാണെങ്കില്‍ കുളിക്കുകയും ചെയ്യുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter