നിന്ന് മൂത്ര വിസര്‍ജ്ജനം നടത്തുന്നതിന്റെ വിധി എന്താണ്?ഇന്ന് ചില പള്ളികളില്‍ അതിനുള്ള സൌകര്യങ്ങള്‍ കാണാറുണ്ട്. നബി (സ ) സ്വഹാബതും ഖബരിനരികിലൂടെ നടന്നു പോകുമ്പോള്‍ ശിക്ഷ അനുഭവികുന്നവരെ പറ്റി പറഞ്ഞത് നിന്ന് മൂത്ര വിസര്‍ജനം നടത്തുന്നവരെ കുറിച്ച് ആണോ?

ചോദ്യകർത്താവ്

ആബിദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മലമൂത്രവിസര്‍ജ്ജനസമയത്ത് ഇടത്തേകാലില്‍ ശരീരഭാരം വരുന്നവിധം ഇരിക്കലാണ് സുന്നത്. നിന്ന് മലമൂത്രവിസര്‍ജ്ജനം നടത്തല്‍ കറാഹതാണ്. നിന്ന് ചെയ്യുന്നത് കാരണം നജസ് ശരീരത്തില്‍ പുരളുകയും അത് വൃത്തിയാക്കാന്‍ വെള്ളമില്ലാതിരിക്കുകയും ചെയ്യുന്നപക്ഷം ഹറാമാണ്. എന്നാല്‍ ആവശ്യസമയങ്ങളില്‍, ശരീരത്തിലോ വസ്ത്രത്തിലോ നജസ് ആവില്ലെന്ന് ഉറപ്പ് വരുത്താനായാല്‍, നിന്ന് കൊണ്ടും മൂത്രമൊഴിക്കാവുന്നതാണ്.  അത് ഹറാമല്ല. പ്രവാചകര്‍ (സ) തന്നെ, ഇങ്ങനെ നിന്ന് മൂത്രമൊഴിച്ചതായി ഇമാം ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്യുന്ന ഹദീസില്‍ കാണാം. ശരിയായ രീതിയില്‍ മനോഹരം ചെയ്യാത്തവരെ കുറിച്ചാണ് ശിക്ഷ അനുഭവിക്കുന്നതായി നബി തങ്ങള്‍ പറഞ്ഞത്. നിന്ന് മൂത്രമൊഴിക്കുന്നവരെ കുറിച്ചല്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter