ക്യാരംസ് ചീട്ട് എന്നീ കളികളുടെ ഇസ് ലാമിക വിധി വിവരിക്കാമോ?

ചോദ്യകർത്താവ്

മുജീബ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പരാജയപ്പെടുന്നവര്‍ ജയിക്കുന്നവര്‍ക്ക് പണമോ മറ്റോ നല്‍കണമെന്ന ഉപാധിയോടെ കാരംസ് ചീട്ട് എന്നിവ കളിക്കുന്നത് ചൂതാട്ടത്തിന്റെ ഭാഗമാണ്. അത് ഗുരുതരമായ തെറ്റാണെന്നു വ്യക്തമാണല്ലോ. ഇങ്ങനെ ഇടപാടുകളോ സാമ്പത്തിക ഉപാധികളോ ഇല്ലാതെ കളിച്ചാല്‍ തന്നെ അത് നിഷിദ്ധമാണ്. കാരണം ഈ കളികളിലൂടെ ബുദ്ധിപരമായ വളര്‍ച്ചക്കോ ശാരീരികാരോഗ്യത്തിനോ യാതൊരു നേട്ടവുമില്ല. മാത്രമല്ല നമ്മുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുക കൂടി ചെയ്യുന്നുണ്ട്. അതിനാല്‍ കാരംസിനു വേണ്ട ഉപകരണങ്ങള്‍ വാങ്ങുന്നതും അതു സൂക്ഷിക്കുന്നതും അത് കളിക്കാനായി സ്ഥാപനത്തിലെ സ്ഥലം അനുവദിക്കുന്നതും അത് കണ്ടുകൊണ്ടിരിക്കുന്നതും അതിനു പ്രോത്സാഹനം നല്‍കുന്നതുമെല്ലാം നിഷിദ്ധമാണ്. ഇസ്ലാമിന്‍റെ വിനോദങ്ങളോടുള്ള കാഴ്ചപാട് അറിയാന്‍ ഇവിടെ ക്ലിക്കു ചെയ്യുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter