ആണുങ്ങള്‍ സുറുമയിടുന്നതിന്റെ വിധി ?സുറുമിയിട്ട്‌ പുറത്തിറങ്ങി നടക്കാന്‍ പറ്റുമോ? ഇടേണ്ട സമയം എപ്പോള്‍ ?

ചോദ്യകർത്താവ്

ശറഫുദ്ധീന്‍ കെ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ദിവസവും ഉറങ്ങാന്‍ പോകുന്ന സമയത്ത് സുറുമ ഇടല്‍ എല്ലാവര്‍ക്കും സുന്നതാണെന്ന് ഫത്ഹുല്‍ മുഈന്‍ പോലോത്ത ഫിഖ്ഹീ ഗ്രന്ഥങ്ങള്‍ പറയുന്നുണ്ട്. പുരുഷനും സ്ത്രീക്കുമെല്ലാം ഇത് ബാധകമാണ്. സുറുമ ഇട്ട് പുറത്തിറങ്ങുന്നതിനും വിരോധമില്ല.നിങ്ങള്‍ സുറുമ ഇടുക. അത് കണ്ണിനെ തെളിമയാണെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. ശരീഅതിന്റെ വിധികളും വിലക്കുകളും അനുസരിച്ച് ജീവിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter