ഖളാആയ നിസ്കാരം ...അദാആയ നിസ്കാരത്തിന് മുന്പ് നമസ്കരിക്കുന്നതാണോ ഉത്തമം

ചോദ്യകർത്താവ്

മുഹമ്മദ് മുസ്തഫ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സ്വീകാര്യമായ കാരണം കൂടാതെ ഖദാആക്കിയ നിസ്കാരമാണെങ്കില്‍ അദാആയ നിസ്കാരത്തേക്കാള്‍ അതിനെ മുന്തിക്കല്‍ നിര്‍ബന്ധമാണ്. അതുമൂലം ജമാഅതു നഷ്ടപ്പെട്ടാലും ശരി. അത്തരം കാരണങ്ങളില്ലാതെ ഖദാആക്കിയ നിസ്കാരത്തെ അദാഇനേക്കാള്‍ മുന്തിക്കല്‍ സുന്നത്താണ്. എന്നാല്‍ ഖദാആയത് നിസ്കരിച്ചാല്‍ നിലവില്‍ അദാആയതിന്‍റെ സമയം കഴിയുമെന്നും അതും ഖദാആയിത്തീരുമെന്നും ഭയമുണ്ടെങ്കില്‍ അദാഅ് തന്നെ ആദ്യം നിസ്കരിക്കണം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter