അഖീഖ ആയി ആടിനെ അറുക്കുമ്പോള്‍ എന്താണ് ശ്രദ്ധിക്കേണ്ടത്?

ചോദ്യകർത്താവ്

അബ്ദുല്‍ കരീം

Aug 25, 2016

CODE :

  അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. രണ്ട് വയസ്സ് പൂര്‍ത്തിയായ കോലാട് ഒരു വയസ്സ് പൂര്‍ത്തിയാവുകയോ, ആറുമാസത്തിനുശേഷം പല്ല് പറിയുകയോ ചെയ്ത നെയ്യാട് എന്നിവയാണ് അഖീഖ അറുക്കാന്‍ ഉപയോഗിക്കേണ്ടത് മൃഗങ്ങള്‍ (നമ്മുടെ നാട്ടില്‍ കാണപ്പെടുന്ന ആട് കോലാടാണ്. രണ്ട് വയസ്സ് പൂര്‍ത്തിയായിരിക്കണം.) പെണ്‍കുട്ടിക്ക് ഒരു ആടും ആണ്‍കുട്ടിക്ക് രണ്ട് ആടും അറുക്കലാണ് സുന്നതിന്റെ പൂര്‍ണ്ണമായ രൂപം. ഒരാട് അറുത്താലും സുന്നത് ലഭിക്കും. അറുക്കപ്പെടുന്ന മൃഗത്തിന്‍റെ നിബന്ധനകളില്‍ അഖീഖത്, ഉദ്ഹിയ്യത് പോലെ തന്നെയാണ്. അവിടെ ബാധകമായതെല്ലാം ഇവിടെയും ബാധകമാണ്. ഇത് ഉദ്ഹിയതിന്‍റെ കര്‍മ്മശാസ്ത്രം എന്ന ലേഖനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അഖീഖതുമായി ബന്ധപ്പെട്ട് മുമ്പ് നാം വിശദമായി പറഞ്ഞത് ഇവിടെ വായിക്കാവുന്നതാണ്. അഖീഖയും പേരിടലും എന്ന ലേഖനത്തിലും ഇത് വിശദമാക്കുന്നുണ്ട്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter