ഭാര്യയോട്‌ നിനക്കിതു വേണ്ടായിരുന്നു എന്ന് തോന്നുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ,ബന്ധം മുറിയുമോ?

ചോദ്യകർത്താവ്

മുഹമ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ ഥലാഖിനു വ്യക്തമായ (സ്വരീഹ്) പദങ്ങളും വ്യംഗ്യമായ (കിനായത്) പദങ്ങളുമുണ്ട്. ഞാന്‍ ഫാഥിമയെ (ഭാര്യയുടെ പേരിനു ഉദാഹരണം. അല്ലെങ്കില് എന്‍റെ ഭാര്യയെ) ഥലാഖ് ചൊല്ലി എന്നതു പോലെ ഥലാഖ്, ഫിറാഖ് (വിട്ടുപിരിയല്‍), സറാഹ് (പിരിച്ച് അയക്കുക – വിവാഹ മോചനം ചെയ്യുക) തുടങ്ങിയ പദങ്ങളുടെ വ്യുല്പന്നങ്ങളോ അവയുടെ വിവര്‍ത്തനങ്ങളോ ഉപയോഗിക്കുമ്പോള്‍ അത്  സ്വരീഹില്‍ പെടും. നീ (അവള്‍, എന്‍റെ ഭാര്യ തുടങ്ങിയവയും ഉപയോഗിക്കാം) എനിക്ക് നിഷിദ്ധമാണ്, നിന്നെ ഞാന്‍ ഒഴിവാക്കിയിരിക്കുന്നു തുടങ്ങി ത്വലാഖിനും മറ്റു അര്‍ത്ഥങ്ങള്‍ക്കും സാധ്യമായ പദങ്ങള്‍ കിനായതുമാണ്. സ്വരീഹായ പദങ്ങളുപയോഗിക്കുമ്പോള്‍ അവിടെ പറയുന്നവന്‍റെ ഉദ്ദേശ്യം പരിഗണിക്കപ്പെടുകയില്ല. കിനായതില്‍ അവന്‍റെ ഉദ്ദേശ്യം ഥലാഖ് തന്നെയാണങ്കിലേ അത് ഥലാഖ് ആയി പരിഗണിക്കപ്പെടുകയുള്ളൂ. ചോദ്യത്തില്‍ പറയപ്പെട്ട പദം സ്വരീഹോ കിനായതോ അല്ല. അത് കൊണ്ട് അത്തരം പദങ്ങള്‍ കൊണ്ട് ത്വലാഖ് ഉദ്ദേശിച്ചാലും ത്വലാഖ് സംഭവിക്കില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter