വിഷയം: ഭാര്യാപിതാവിന്‍റെ രണ്ടാം ഭാര്യ മഹ്റമാണോ
ഭാര്യാപിതാവ് രണ്ടാമത് വിവാഹം കഴിച്ച സ്തീയെ തൊട്ടാല്‍ വുളൂ മുറിയുമോ? ആ സ്ത്രീ മഹ്റമാണോ?
ചോദ്യകർത്താവ്
അബൂബക്കർ
May 23, 2021
CODE :Fat10099
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ഭാര്യയുടെ ഉമ്മമാര്‍ മാത്രമേ മഹ്റമായി വരൂ. അല്ലാത്തവര്‍ മഹ്റമല്ല. ഭാര്യാപിതാവ് വിവാഹം കഴിച്ചതും തന്‍റെ ഭാര്യയും ഉമ്മയല്ലാത്തവരുമായ സ്ത്രീയെ തൊട്ടാല്‍ വുളൂ മുറിയും. അവരെ കാണല്‍ അനുവദനീയമല്ല.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.