വിഷയം: വലിയ അശുദ്ധിയുള്ള മയ്യിത്തിനെ കുളിപ്പിക്കല്‍
ഒരു സ്ത്രീ അശുദ്ധിയുള്ള സമയത്താണ് മരണപ്പെടുന്നത്. എങ്കിൽ ആ സ്ത്രീയെ കുളിപ്പിക്കേണ്ടത് എങ്ങനെ ?
ചോദ്യകർത്താവ്
JAMSHIYA. KAPPAN
Jun 6, 2021
CODE :Dai10179
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
വലിയ അശുദ്ധിയോടെ മരണപ്പെടുന്ന മയ്യിത്തിനെയും സാധാരണ പോലെയാണ് കുളിപ്പിക്കേണ്ടത്. വലിയ അശുദ്ധിയുണ്ടെന്നതിനാല്‍ രണ്ടുപ്രാവശ്യം കുളിപ്പിക്കേണ്ടതില്ല. ഹൈളുകാരിയോ നിഫാസുകാരിയോ വലിയ അശുദ്ധിയുള്ള സ്ത്രീയോ പുരുഷനോ ആരാകട്ടെ, മരണശേഷം സാധാരണ പോലെ കുളിപ്പിക്കുകയാണ് വേണ്ടത്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.