വിഷയം: ‍ ഫിഖ്ഹ്

ബിസ്മി ചൊല്ലാതെ അറുത്തത് ഭക്ഷിക്കാമോ

ചോദ്യകർത്താവ്

Navas N M

Aug 10, 2022

CODE :Dai11294

അള്ളാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും. നബി (സ്വ) യിലും കുടുംബത്തിലും അനുചരന്മാരിലും അള്ളാഹുവിന്‍റെ സ്വലാതും സലാമും സദാ വര്‍ഷിക്കട്ടെ.

ശാഫിഈ മദ്ഹബില്‍ അറുക്കുന്ന അവസരത്തില്‍ ബിസ്മി ചൊല്ലല്‍ സുന്നത്താണ്. ബിസ്മി ചൊല്ലിയില്ലെങ്കിലും ഭക്ഷിക്കാവുന്നതാണ്. മറ്റു മൂന്ന് മദ്ഹബിലും ബിസ്മി ചൊല്ലല്‍ നിര്‍ബന്ധമാണ്. وَلا تَأْكُلُوا مِمَّا لَمْ يُذْكَرِ اسْمُ اللَّهِ عَلَيْهِ എന്ന ആയതാണ് അവര്‍ തെളിവായി ഉദ്ധരിക്കുന്നത്. എന്നാല്‍ പ്രസ്തുത ആയത് അള്ളാഹു അല്ലാത്തവര്‍ക്ക് വേണ്ടി അറുക്കപ്പെട്ടതിനെ കുറിച്ചാണെന്നും أَوْ فِسْقًا أُهِلَّ لِغَيْرِ اللَّهِ بِهِ الْأَنْعَامِ/ 145 എന്ന ആയതിന്‍റെ ആശയമാണ് ولا تأكلوا مما لم يذكر اسم الله عليه ഈ ആയതിനെന്നും ശാഫിഈ മദ്ഹബിലെ പണ്ഡിതന്മാര്‍ വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല ബിസ്മി ചൊല്ലാതെ അറുത്തത് ഭക്ഷിക്കാമെന്നറിയിക്കുന്ന പല ഹദീസുകളുമുണ്ട് അതിനു പുറമെ وطعام الذين أوتوا الكتاب حل لكم അഹ്ലു കിതാബ് അറുത്തത് ഭക്ഷിക്കാമെന്നും ഖുര്‍ആന്‍ പറയുന്നു. അഹ്ലു കിതാബില്‍ പെട്ടവര്‍ ഏതായാലും ബിസ്മി ചൊല്ലുന്നവരല്ല.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter