വിഷയം: ‍ ഓണ സദ്യ

ഓഡർ അനുസരിച്ച് ഭക്ഷണം ഉണ്ടാക്കി നൽകി പൈസ വാങ്ങി ജീവിക്കുന്ന ഒരു പെൺ കൂട്ടായ്മ. ഹൈന്ദവർ കൂടുതലൊന്നുമില്ലാത്ത പ്രദേശം. അവിടെ ജോലിക്കു വന്ന ഒരു ഹൈന്ദവൻ അവരോട് ഓണ സദ്യ ഉണ്ടാക്കാൻ ആവശ്യപ്പെട്ടു. എന്നാൽ അവർ ഓണ സദ്യ ഉണ്ടാക്കിക്കൊടുക്കുന്നത് കൊണ്ട് വിരോധമുണ്ടൊ ? ആ പ്രവർത്തി ഹറാമാണൊ ? ഫുഖഹാഇന്റെ കാഴ്ച്ചപ്പാട് എന്ത് ?

ചോദ്യകർത്താവ്

Mudassir Sana

Sep 3, 2022

CODE :Dai11337

അള്ളാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും. നബി (സ്വ) യിലും കുടുംബത്തിലും അനുചരന്മാരിലും അള്ളാഹുവിന്‍റെ സ്വലാതും സലാമും സദാ വര്‍ഷിക്കട്ടെ.

ശിര്‍ക്കിനും കുഫ്റിനും മറ്റു തെറ്റുകള്‍ക്കും സഹായകമാകുന്ന വസ്തുക്കള്‍ അതുപയോഗിച്ച് അനിസ്‍ലാമികമായ കാര്യങ്ങള്‍ ചെയ്യുമെന്ന് വ്യക്തമായ ധാരണയുള്ളവര്‍ക്ക് വില്‍ക്കാന്‍ പാടില്ല. ഉദാഹരണമായി കള്ള് ചെത്താന്‍ തെങ്ങ് വിട്ടു നല്‍കുന്നത്  അത് പോലെ കള്ളുണ്ടാക്കുന്നവന് കള്ളുണ്ടാക്കാനായി മുന്തിരി വില്‍ക്കുന്നത് തുടങ്ങിയവയെല്ലാം മുസ്‍ലിമിന് ഹറാമാണ്. എന്നാല്‍ ഓണസദ്യയെന്നത് ശിര്‍ക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന വസ്തുവല്ലലോ. മറിച്ച് അത് വെറും ഭക്ഷണമാണ്. അത് ഭക്ഷിക്കുന്നതും വില്‍ക്കുന്നതും ഹറാമാണെന്ന് പറയാനാവില്ല. അമു‍സ്‍ലിംകള്‍ അവരുടെ ആഘോഷങ്ങള്‍ക്കായി ഉണ്ടാക്കിയ ഭക്ഷണം കഴിക്കുന്നത് ശിര്‍ക്കല്ല അനുവദനീയമാണെന്ന് പണ്ഡിതര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ കാറ്ററിംഗ് സര്‍വിസുകാര്‍ക്ക് ഓണസദ്യയുണ്ടാക്കി വില്‍ക്കുന്നതിന് വിരോധമില്ല.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter