വിഷയം: കുഞ്ഞിന് പേരിടൽ
നബിമാരുടെ പേരിനോടൊപ്പാം അല്ലാഹുവിന്റെ നാമം ചേർത്തു പേരിടുന്നത് അനുവദനീയമാണോ ? ഉദാ: ആദം മാലിക് പോലെയുള്ളത്.
ചോദ്യകർത്താവ്
മുബഷിർ
Nov 12, 2025
CODE :Fiq15895
അല്ലാഹുവിന്റെ തിരു നാമത്തിൽ, അവനെത്ര സർവ്വസ്തുതിയും; തിരു ദൂതരുടെയും കുടുംബത്തിന്റെയും മേൽ നാഥന്റെ അനുഗ്രഹങ്ങൾ സദാ വർഷിക്കുമാറാകട്ടെ!
"അന്ത്യനാളിൽ നിങ്ങൾ നിങ്ങളുടെ പിതാക്കളുടെയും നിങ്ങളുടെയും പേരുകൾ കൊണ്ടാണ് വിളിക്കപ്പെടുക, അതിനാൽ നന്മയുള്ള പേരിടുവിൻ" എന്ന് ഹദീസിൽ വന്നിട്ടുണ്ട്. അല്ലാഹുവിന്റെ നാമങ്ങളിലേക്ക് അബ്ദു ചേർത്ത് വെക്കുന്ന എല്ലാ പേരുകളും നല്ല പേരുകളാണ്. അതിൽ തന്നെ "അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ട പേരുകൾ അബ്ദുല്ലാ, അബ്ദുറഹ്മാൻ ആണെന്നും" ഹദീസിൽ കാണാം.
അതേസമയം ചില പേരുകൾ നിഷിദ്ധവും മറ്റു ചിലത് കറാഹത്തുമാണെന്ന് പണ്ഡിതർ വിവരിക്കുന്നുണ്ട്. ഇത് സംബന്ധിച്ചുള്ള വിശദമായ വിവരണം ഇവിടെ വായിക്കാവുന്നതാണ്. പ്രതേകമായി നിഷിദ്ധമോ കറാഹത്തോ അല്ലാത്ത പേരുകൾ വിളിക്കുന്നത് അനുവദനീയവുമാണ്.
ചോദ്യത്തിൽ പരാമർഷിക്കപ്പെട്ട അമ്പിയാക്കളുടെ പേരിന് കൂടെ അല്ലാഹുവിന്റെ ചേർത്തുവെക്കപ്പെടുന്നത് പ്രത്യേകം നിഷിദ്ധമാക്കപ്പെടാത്തതു കൊണ്ട് തന്നെ അത്തരത്തിലുള്ള പേരിടലും അനുവദനീയവുമാണ്.
കാര്യങ്ങൾ യഥാവിധി മനസ്സിലാക്കി ആരാധനകൾ ചെയ്യാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ, ആമീൻ


