വിഷയം: ‍ ഇദ്ദ

ഒരു വർഷത്തിൽ അധികമായി ഗൾഫിൽ ഉള്ള ഒരു ഭർത്താവ് മൊഴി ചൊല്ലിയാൽ ഭാര്യയുടെ ഇദ്ദ രീതികൾ എങ്ങനെ ആണ്. ഭാര്യക്ക് പഠനം അല്ലെങ്കിൽ ജോലി ഉണ്ടെങ്കിൽ ഇദ്ധ ഇരിക്കണോ.??

ചോദ്യകർത്താവ്

JASIR

Dec 12, 2022

CODE :Dai11869

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ഭാര്യയുമായി ദീര്‍ഘ കാലമായി പിരിഞ്ഞു നില്‍കുന്ന ഭര്‍ത്താവാണെങ്കിലും ത്വലാഖ് ചൊല്ലിയാല്‍ ഇദ്ദ അനുഷ്ടിക്കല്‍ നിര്‍ബന്ധമാണ്. ജോലിക്ക് പോകേണ്ട ആവശ്യമുള്ളവളാണെങ്കില്‍ ജോലിക്ക് പോകുന്നതിനും  പഠനം തുടരേണ്ടത് ആവശ്യമാണെങ്കില്‍   പഠനം തുടരുന്നതിനും വിലക്കില്ല. ഇദ്ദാ കാലയളവില്‍ മറ്റൊരു വിവാഹത്തിലേര്‍പെടരുത്. വിശദവായനക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter