വിഷയം: സുജൂദ്
നിസ്കാരത്തിലെ സുജൂദ്, ശുക്റിന്‍റെ സുജൂദ്, തുടങ്ങിയ സുജൂദുകൾ കൂടാതെ വെറുതെ സുജൂദ് ചെയ്യാൻ പാടില്ല എന്ന് കേൾക്കുന്നു. അത് ശരിയാണോ?
ചോദ്യകർത്താവ്
ഫസീഹ്
May 23, 2024
CODE :Pra13620
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
ഒരു കാരണവും കൂടാതെ വെറും സുജൂദ് മാത്രം ചെയ്ത് ആരാധനയിൽ മുഴുകൽ ഹറാമാണ്. അതിനാൽ, ഫർളോ സുന്നത്തോ ആയ നിസ്കാരങ്ങൾക്ക് ശേഷം വെറും ഒരു സുജൂദ് ചെയ്ത് എഴുന്നേറ്റ് പോകുന്ന ചിലരുടെ സ്വഭാവം ശക്തിയുക്തം എതിർക്കപ്പെടേണ്ടതാണ്. അത് പോലെ, മുസ്ലിമായതിന്‍റെ പേരിൽ നന്ദിയെന്നോണം എന്നും ശുക്റിന്‍റെ സുജൂദ് ചെയ്യുന്ന ശീലം ചില ആളുകളിലുണ്ട്. അതും നിഷിദ്ധം തന്നെ. ശർഥുകൾക്കൊത്ത് മാത്രമേ ശക്റിന്‍റെ സുജൂദ് ചെയ്യാവൂ. ശുക്റിന്‍റെ സുജൂദിനെപ്പറ്റു കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക. മുസ്ലിമായതിന്‍റെ പേരിലുള്ള നന്ദി പ്രകടനം മറ്റു സുകൃതങ്ങൾ ചെയ്തും അക്ഷരംപ്രതി അല്ലാഹുവിനെ വഴിപ്പെട്ടും ആകാം. (ഫത്ഹുൽ മുഈൻ , 52 / ഇആൻത് )
ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ