വിഷയം: ‍ ഞെരിയാണി, വസ്ത്രം

നെരിയാണിക്ക് താഴെ വസ്ത്രം ധരിക്കുന്നതിന്റെ പരിധി എങ്ങനെ?. വസ്ത്രം നിര്യാണിക്കു മുകളിൽ വേണോ അതോ നെരിയാണിയിൽ മതിയോ?

ചോദ്യകർത്താവ്

Hadil

May 29, 2026

CODE :Dai16309

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ്  സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

പുരുഷന്മാർ തങ്ങളുടെ മുണ്ടോ മറ്റ് വസ്ത്രങ്ങളോ രണ്ട് കൽക്കുഴകൾക്ക് (ഞെരിയാണിക്ക്) താഴേക്കോ കുപ്പായക്കൈ കൈക്കുഴയ്ക്ക് താഴേക്കോ ഇറക്കി ധരിക്കുന്നതും വസ്ത്രങ്ങൾ അമിതമായി വലിപ്പമുള്ളതാക്കുന്നതും അടിസ്ഥാനപരമായി കറാഹതുള്ള കാര്യമാണ്. എന്നാൽ, ഇത് പെരുമ മനസ്സോടെയോ അഹങ്കാരത്തോടെയോ കൂടിയാണെങ്കിൽ കർശനമായി നിരോധിക്കപ്പെട്ടതും (ഹറാം), കഠിനമായ താക്കീതുള്ളതിനാൽ അത്തരം വ്യക്തികൾ പാപികളായി (ഫാസിഖ്) മാറുന്നതുമാണ്. വസ്ത്രം ധരിക്കാൻ ഏറ്റവും ഉത്തമമായ പരിധി കണ്ടംകാലിന്റെ പകുതി വരെയാണ്; എങ്കിലും കണ്ടംകാൽ മുതൽ നെരിയാണി വരെയുള്ള ഭാഗത്തോ അല്ലെങ്കിൽ നെരിയാണിക്ക് കൃത്യം ഒപ്പമോ നിൽക്കുന്ന രീതിയിൽ ധരിക്കുന്നതിൽ യാതൊരുവിധ പ്രശ്രനമില്ല.

മേൽപ്പറഞ്ഞ നിയന്ത്രണങ്ങളെല്ലാം പുരുഷന്മാരുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ടതാണ്. എന്നാൽ സ്ത്രീകളുടെ വസ്ത്രധാരണ രീതി ഇതിൽ നിന്നും തികച്ചും വ്യത്യസ്തമാണ്; ശരീരഭാഗങ്ങൾ കൃത്യമായി മറയുന്നതിനായി അവർക്ക് തങ്ങളുടെ വസ്ത്രം ഞെരുയാണിയിൽ നിന്ന്ഒരു മുഴം വരെ താഴ്ത്തിയിടാൻ അനുവാദമുണ്ട്. (ബുശ്റൽ കരീം) 

ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter