വിഷയം: ഫുട്ബോൾ
ശരീരഭാഗങ്ങൾ (ഔറത്ത്) വെളിവാകാത്ത രീതിയിൽ, മാനസികോല്ലാസത്തിനായി (തനസ്സുഹ്) സ്ക്രീനിലൂടെ ഫുട്ബോൾ പോലുള്ള കായിക മത്സരങ്ങൾ കാണുന്നതിന്റെ ഫിഖ്ഹീ വിധി എന്താണ്?
ചോദ്യകർത്താവ്
Abdullah
Jul 12, 2026
CODE :Dai16389
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
ഫുട്ബോൾ പോലുള്ള കായിക വിനോദങ്ങളിൽ ഏർപ്പെടുന്നതിനെയോ അവ കാണുന്നതിനെയോ ഇസ്‌ലാം പൊതുവായി വിലക്കിയിട്ടില്ല. മനസ്സിന് ഉന്മേഷം പകരുന്നതിനും ദിനചര്യകളിലെ വിരസതയകറ്റുന്നതിനും അനുയോജ്യമായ ഒട്ടനവധി വിനോദങ്ങൾ ഇസ്‌ലാം പരിചയപ്പെടുത്തിയിട്ടുമുണ്ട്. അതുകൊണ്ടുതന്നെ, കേവലം ഒരു മാനസിക ഉല്ലാസം എന്ന നിലയിൽ ഇതിനെയൊരു വിനോദമായി കണ്ട് ആസ്വദിക്കുന്നതിൽ തെറ്റില്ല.
എങ്കിലും കളി എപ്പോഴും വിനോദം മാത്രമാണ്, ജീവിതത്തിലെ ഗൗരവമേറിയ കാര്യങ്ങളല്ല എന്ന ബോധ്യം എപ്പോഴും ഉണ്ടായിരിക്കണം. കായിക വിനോദങ്ങൾക്ക് ഒരിക്കലും ജീവിതത്തിൽ അമിത പ്രാധാന്യം നൽകരുത്. മത്സരങ്ങൾ കാണുമ്പോൾ വാതുവെപ്പ് പോലെയുള്ള നിഷിദ്ധമായ കാര്യങ്ങളിൽ ഏർപ്പെടാതിരിക്കുകയും, കൃത്യസമയത്ത് നിർവഹിക്കേണ്ട നിസ്കാരങ്ങൾ നഷ്ടപ്പെടുത്താതിരിക്കുകയും ചെയ്യുകയാണെങ്കിൽ ഇത്തരം മത്സരങ്ങൾ സ്ക്രീനിലൂടെ കാണുന്നതിൽ യാതൊരു തടസ്സവുമില്ല.
ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ


