നമ്മുടെ ഫിതര്‍ സകാത്ത് സ്വീകരിക്കുന്നവര്‍ അത് ഉപയോഗിക്കുന്നില്ല എന്ന് മനസിലായാല്‍ അവര്‍ക്ക് കൊടുക്കാമോ ? (ഫിതര്‍ സകാത്ത് കിറ്റുകള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ ഇരുന്നു അത് സ്വീകരിക്കുന്ന കൂട്ടങ്ങള്‍ ഇവിടെ സ്ഥിരം കാഴ്ചയാണ് .. അവരില്‍ നിന്നും അത് ചുളു വിലക്ക് വാങ്ങി ഷോപ്പ് കാര്‍ വീണ്ടും വില്‍ക്കുന്നു.... വീണ്ടും...... ഈ ചക്രം ഫിതര്‍ സകാത്തിന്റെ സ്വീകാര്യതയെ ബാധിക്കുമോ? )

ചോദ്യകർത്താവ്

usmanedathil

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. എങ്ങനെ ഉപയോഗിക്കണമെന്നത് സകാത് വാങ്ങുന്നവന്റെ അവകാശമാണ്. എന്നാല്‍ ഇങ്ങനെ വാങ്ങാനായി നില്‍ക്കുന്നവര്‍ അത് വാങ്ങാന്‍ അവകാശിയാണെന്ന് ഉറപ്പ് വരുത്തേണ്ടത് ദായകന്റെ ബാധ്യതയാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter