ഗള്‍ഫ് നാടുകളില്‍ ഫിതര്‍ സകാത്ത് കാശ് കറന്‍സി ആയി കൊടുക്കാമോ?. ധാന്യം കൊടുക്കാന്‍ പറ്റിയ ആളുകളെ കിട്ടിയില്ലെങ്കില്‍ എന്ത് ചെയ്യും?

ചോദ്യകർത്താവ്

anas edappalam

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഫിത്റ് സകാത് നാട്ടിലെ മുഖ്യഭക്ഷണപദാര്‍ത്ഥം തന്നെ നല്‍കണമെന്നാണ് ശാഫിഈ മദ്ഹബിന്റെ അഭിപ്രായം. ഭൂരിഭാഗ പണ്ഡിതരും ഇതേ അഭിപ്രായക്കാരാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സൌദി മുഫ്തി ആലുശൈഖും ഇതേ അഭിപ്രായം ഊന്നിപ്പറഞ്ഞിരുന്നു. എന്നാല്‍ ഹനഫീമദ്ഹബ് പ്രകാരം പണമായും നല്‍കാം. അരിയോ മറ്റോ വാങ്ങാന്‍ ആളുകളെ കിട്ടാതിരുന്നാല്‍ നാട്ടിലേക്ക് നീക്കം ചെയ്യാവുന്നതാണ്. ഹനഫീ മദ്ഹബ് സ്വീകരിച്ച് കാശ് നല്‍കാവുന്നതുമാണ്. വ്യക്തി ഏത് നാട്ടിലാണോ അവിടെയാണ് ഫിത്റ് സകാത് നല്‍കേണ്ടത്. ആ നാട്ടിലെ സാധാരണഭക്ഷണപദാര്‍ത്ഥമാണ് സകാത് ആയി നല്‍കേണ്ടത്. എന്നാല്‍ അവിടെ യഥാര്‍ത്ഥ അവകാശികളെ കണ്ടെത്താന്‍ പ്രയാസം വരുന്ന പക്ഷം, സ്വന്തം നാട്ടില്‍ അത് നല്‍കാന്‍ ആരെയെങ്കിലും ചുമതലപ്പെടുത്താവുന്നതാണ്. അങ്ങനെ ചുമതലപ്പെടുത്തുന്ന പക്ഷം, നിയ്യത് ചെയ്യാനും അവരെ ചുമതലപ്പെടുത്തണം. വിശദവിവരത്തിന് ഇവിടെ നോക്കുക കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter