എന്‍റെ ഒരു സുഹൃത്ത് യുക്തി വാദിയായി.അവന്‍ ഹിദായത്ത് കിട്ടാന്‍ പ്രാര്‍ത്ഥിക്കാന്‍ പറ്റുമോ? പറ്റുമെങ്കില്‍ പ്രത്യേകിച്ച് വല്ല പ്രാര്‍ത്ഥനയുമുണ്ടോ?

ചോദ്യകർത്താവ്

ഷാഫി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. യുക്തിവാദിയായി എന്നു പറഞ്ഞാല്‍ മുര്‍തദ്ദായി(ഇസ്‍ലാമില്‍ നിന്ന് പുറത്തു പോയവന്‍) എന്നാണു അര്‍ഥം. അത്തരം അമുസ്‍ലിംകള്‍ക്ക് ഹിദായത്ത് നല്‍കാനും ഭൌതിക കാര്യങ്ങളിലെ ഉയര്‍ച്ചക്കും പടച്ചവനോട് പ്രാര്‍ഥിക്കാം.  അല്ലാത്ത കാര്യങ്ങള്‍ക്കായി പ്രാര്‍ഥിക്കാന്‍ പാടില്ല. ഹിദായത്ത് കിട്ടാനായി പ്രത്യേക പ്രാര്‍ഥനയൊന്നും കിതാബുകളില്‍ വന്നിട്ടില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter