മുഅ്മിനീങ്ങള്‍ക്ക് നാല് അവസ്ഥകള്‍ ഉണ്ടെന്ന് പഠിച്ചിരിക്കുന്നു. ശരീഅത്, ഹഖീഖത്, ഥരീഖത്, മഗ്ഫിറത. ഇതില്‍ ഹഖീഖത് അവസ്ഥയില്‍ ഉള്ളവര്‍ക്ക് അല്ലാഹുവിനോടുള്ള അമിത സ്നേഹത്താല്‍ മാനസിക നില തെറ്റുമെന്നും അവര്‍ക്ക് നിസ്കാരം നിര്‍ബന്ധമില്ലെന്നും പഠിച്ചു. അതു പോലെ തന്നെ മറ്റൊരു അവസ്ഥയില്‍ ദിക്റ് ചൊല്ലിയാല്‍ മതിയെന്നും പഠിച്ചു. ഇങ്ങനെ മനുഷ്യന്‍റെ അവസഥകള്‍ മാറുമ്പോള്‍ ഇബാദത്തില്‍ മാറ്റം വരുത്തല്‍ അനുവദനീയമാണോ. നാലു അവസ്ഥകളെ കുറിച്ചു വിശദീകരിക്കാമോ
ചോദ്യകർത്താവ്
ഇസ്മാഈല്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ.
മുഅ്മിനിന്‍റെ അവസ്ഥകളുമായി ബന്ധപ്പെട്ട ചോദ്യ കര്‍ത്താവ് മനസ്സിലാക്കിയതില്‍ പിഴവുകളുണ്ട്. ശരീഅത്ത്, ത്വരീഖത്ത്, ഹഖീഖത്ത് എന്നിങ്ങനെയുള്ള അവസ്ഥകള്‍ ശരീഅത്തിന്‍റെ സന്പൂര്‍ണതയെ സൂചിപ്പിക്കുന്നതാണ്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഇല്‍മ്, അമല്‍, ഇഖ്ലാസ് എന്നിവയില്‍ ഇല്‍മ് ശരീഅത്തിനെയും അമല്‍ ത്വരീഖത്തിനെയും ഇഖ്ലാസ് ഹഖീഖത്തിനെയും സൂചിപ്പിക്കുന്നു. ശൈഖ് സര്‍ഹിന്ദി മക്തൂബാത്തില്‍ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ഹഖീഖത്തില്‍ എത്തിയ എല്ലാവരുടെയും മാനസിക നില തെറ്റും എന്ന് മനസ്സിലാക്കിയത് ശരിയല്ല. ചിലരുടേത് തെറ്റാറുണ്ട്. അവര്‍ക്കാണ് മജ്ദൂബ് എന്ന് പറയുന്നത്. ഇവര്‍ക്ക് നിസ്കാരം നിര്‍ബന്ധമില്ലാത്തത് അവരുടെ സ്ഥാന വലിപ്പം കൊണ്ടല്ല. ബുദ്ധിക്ക് സ്ഥിരത നഷ്ടപ്പെട്ടത് കൊണ്ടാണ്. അല്ലാതെ ബുദ്ധിയുള്ള കാലത്തോളം നിസ്കാരം ഒഴിവാക്കാന്‍ ഒരാള്‍ക്കും അനുമതിയില്ല. ദിക്ര് ചൊല്ലിയാല്‍ മതിയെന്നു ചില വ്യാജ ത്വരീഖത്തുകാര്‍ പറയുന്നുണ്ട്. അത്തരക്കാര്‍ വഴിപിഴച്ചവരും മറ്റുള്ളവരെ വഴിപിഴപ്പിക്കുന്നവരുമാണ്.
ഈ വിഷയത്തില്‍ വിശദമായി മനസ്സിലാക്കാന്‍ താഴെ കാണുന്നു ലിങ്കുകള്‍ സഹായിക്കും
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.