മനസ്സില്‍ കരുതുന്ന തെറ്റുകള്‍ അല്ലെങ്കില്‍ ചിന്തകള്‍ ഇവക്കു ശിക്ഷ ലഭിക്കുമോ ?
ചോദ്യകർത്താവ്
മുഹമ്മദ് സാദിഖ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ.
മനുഷ്യന് നിയന്ത്രിക്കാന്‍ പറ്റാത്ത രൂപത്തില്‍ മനസ്സില്‍ കടന്ന് വരുന്ന ചിന്തകള്‍ക്ക് ശിക്ഷ ലഭിക്കില്ല. പക്ഷേ, അത് വന്ന ഉടനെ തന്നെ മനസ്സില്‍ നിന്ന് നീക്കണം. തോന്നലുകള്‍ (خاطر) എന്ന അവസ്ഥ വിട്ട് തീരുമാനമെന്ന (عزم) ഘട്ടത്തിലേക്ക് എത്തിയാല്‍ ശിക്ഷ ലഭിക്കും. ഇമാം നവവി (റ) അദ്കാറില്‍ ഇത് വിശദീകരിച്ചിട്ടുണ്ട്
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.