സ്വര്‍ഗത്തിലെ ഇബാദത് എങ്ങനെയാണ്? നബിയുടെ കാലത്ത് മലക്കുകള്‍ സഹായിചിരുന്നില്ലേ ഇപ്പോള്‍ അത് എന്താണ് ഇല്ലാത്തത്?

ചോദ്യകർത്താവ്

ശഫീഖ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സ്വര്‍ഗത്തില്‍ ഏത് നിമിഷവും മനുഷ്യന്‍ ആരാധനയില്‍ തന്നെയാണ്. ശ്വാസോച്ഛ്വാസംപോലും ദിക്റായിരിക്കും. അവര്‍ അള്ളാഹുവിനോട് ദുആ ചെയ്യുമെന്നും ഖുര്‍ആനിലുണ്ട്. പക്ഷെ ഇതൊന്നും നേരിയ ബുദ്ധിമുട്ടുപോലുമില്ലാത്ത അവസ്ഥയിലായിരിക്കുമെന്നുമാത്രം. നബിയുടെ കാലത്ത് മാത്രമല്ല, ഏത് കാലത്തും മലക്കുകളുടെ സഹായം ലഭിക്കും പക്ഷെ അതിന് അള്ളാഹു പറഞ്ഞ നിബന്ധനയുണ്ടാവണമെന്ന് മാത്രം. നിങ്ങള്‍ ക്ഷമിക്കുകയും അള്ളാഹുവിനെ സൂക്ഷിക്കുകയും ചെയ്താല്‍ മലക്കുകളെ ഇറക്കി സഹായിക്കുമെന്ന് അള്ളാഹു വാഗ്ദാനം ചെയ്തിട്ടുട്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ  

ASK YOUR QUESTION

Voting Poll

Get Newsletter